അഞ്ചുവയസ്സുകാരന്‍ 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
വൈകീട്ട് 3.30ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും ഉടനെ രക്ഷാപ്രവര്‍ത്തനത്തിനു സംഘമെത്തിയെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാം ദത്ത് പറഞ്ഞു

മധുര: പഴം പറിക്കാനുള്ള ശ്രമത്തിനിടെ 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ ഛാത തെഹ്‌സില്‍ വില്ലേജിലെ അഗര്യാലയില്‍ ശനിയാഴ്ച വൈകീട്ടാണ് ദാരുണസംഭവം. വിവരം അറിഞ്ഞയുടന്‍ പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഗാസിയാബാദില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയും ഓക്‌സിജന്‍ വിതരണം ഉള്‍പ്പെടെ നല്‍കാനായി ഒരു സംഘം ഡോക്ടര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. വൈകീട്ട് 3.30ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും ഉടനെ രക്ഷാപ്രവര്‍ത്തനത്തിനു സംഘമെത്തിയെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാം ദത്ത് പറഞ്ഞു. കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിക്ക് ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍ക്കിണറിനു സമീപത്തുള്ള മള്‍ബറി പഴം പറിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കിണറിലേക്കു വീണത്.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT