Sub Lead

ഉച്ചഭാഷിണി ഉപയോഗം: പോലിസിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരേ ദര്‍ഗകള്‍ ഹൈക്കോടതിയില്‍

ഉച്ചഭാഷിണി ഉപയോഗം: പോലിസിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരേ ദര്‍ഗകള്‍ ഹൈക്കോടതിയില്‍
X

മുംബൈ: മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സിറ്റി പോലിസ് ആരംഭിച്ച ഏകപക്ഷീയ നടപടിയെ ചോദ്യം ചെയ്ത് അഞ്ച് ദര്‍ഗകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പോലിസ് തങ്ങളുടെ സമുദായത്തെ മാത്രം ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി പോലിസിന്റെ വിശദീകരണം തേടി. ജൂലൈ ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.പോലിസ് പള്ളികളെയും ദര്‍ഗകളെയും ലക്ഷ്യം വയ്ക്കുന്നത് വിശ്വാസികളെ ബാധിക്കുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 'മുഴുവന്‍ നടപടിയും മുസ്‌ലിം സമൂഹത്തിനെതിരെയാണ്, ശത്രുതാപരമായ വിവേചനമാണ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞകളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രവര്‍ത്തിക്കുന്നത്.''-ഹരജി പറയുന്നു.

Next Story

RELATED STORIES

Share it