- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര്‍ വെന്തു മരിച്ചു
ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്.

കെയ്‌റോ: ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വൻ തീപിടിത്തത്തിൽ 41 പേര്‍ വെന്തു മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപോർട്ടുകളുണ്ട്. ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്.
ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രമിച്ച് കെട്ടിടത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള ആളുകളുടെ തിക്കും തിരക്കും അപകടം കൂടുതല്‍ ഗുരുതരമാക്കി.
മരിച്ചവരില്‍ ഭൂരിഭാഗം കുട്ടികളാണെന്ന് സംശയിക്കുന്നതായും സൂചനകളുണ്ട്. പള്ളിക്കുള്ളിൽ നേഴ്സറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിലേക്ക് തീ പടർന്നതാണ് മരിച്ചവരിൽ കൂടുതൽ കുട്ടികളാവാമെന്ന സംശയം ബലപ്പെടുത്തുന്നത്. അപകട കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആരാധനാലയത്തിന്റെ ഉള്‍വശം മുഴുവന്‍ കത്തി നശിച്ചതായി സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളില്‍ വ്യക്തമാണ്. തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേനാ വിഭാഗം അറിയിച്ചു.
അതിദാരുണമായ അപകടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പ്രതികരിച്ചു. അടിയന്തര നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. അപകടത്തിനിരയായവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















