Sub Lead

ശിവാജിയുടെ മകനെ കുറിച്ചുള്ള ഉള്ളടക്കത്തില്‍ വിക്കിപ്പീഡിയ എഡിറ്റര്‍മാര്‍ക്കെതിരെ കേസ്

ശിവാജിയുടെ മകനെ കുറിച്ചുള്ള ഉള്ളടക്കത്തില്‍ വിക്കിപ്പീഡിയ എഡിറ്റര്‍മാര്‍ക്കെതിരെ കേസ്
X

മുംബൈ: മറാത്ത സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന ശിവാജിയുടെ മകന്‍ സംഭാജിയെ കുറിച്ചുള്ള ചില ഉള്ളടക്കങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ചതിന് വിക്കിപ്പീഡിയ എഡിറ്റര്‍മാര്‍ക്കെതിരെ കേസെടുത്തു. യുഎസിലെ കാലഫോണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്കിപീഡിയയുടെ മാതൃകമ്പനിയായ വിക്കിമീഡിയ ഫൗണ്ടേഷന് പത്ത് ഇമെയിലുകള്‍ അയച്ചിട്ടും ഉള്ളടക്കം നീക്കിയില്ലെന്നാരോപിച്ചാണ് സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സംഭാജിയുടെ ജീവിതത്തെ കുറിച്ചുള്ള ഒരു സിനിമ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ സിനിമ കണ്ട ഹിന്ദുത്വ ആശയക്കാരാണ് വിക്കിപീഡിയയിലെ ഉള്ളടക്കത്തില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സൈബര്‍ സെല്‍ വിക്കിമീഡിയ ഫൗണ്ടേഷന് കത്തെഴുതിയത്. എന്നാല്‍, ഉള്ളടക്കം പിന്‍വലിക്കാന്‍ അവര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it