Sub Lead

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റിലെ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പോലിസ്

ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ രൂപം നല്‍കിയ യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന 60 അംഗ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെയാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണവിഭാഗം തിരിച്ചറിഞ്ഞത്.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റിലെ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യില്‍ ആക്രമണം അഴിച്ചുവിട്ട മുഖംമൂടി സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലിസ്. ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ രൂപം നല്‍കിയ യൂനിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന 60 അംഗ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെയാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണവിഭാഗം തിരിച്ചറിഞ്ഞത്. ജനുവരി അഞ്ചിന് സംഘം ജെഎന്‍യുവില്‍ അതിക്രമിച്ച് കയറി നടത്തിയ തേര്‍വാഴ്ചയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ അന്നേ ദിവസമാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഡല്‍ഹി പോലിസ് പറയുന്നു. നേരത്തെ അക്രമസംഭവത്തിന് പിന്നിലുളളവര്‍ എന്ന് സംശയിക്കുന്നവരുടെ ഒന്‍പത് ചിത്രങ്ങള്‍ ഡല്‍ഹി പോലിസിന്റെ കീഴിലുളള െ്രെകംബ്രാഞ്ച് അന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. ഇതില്‍ ഐഷി ഘോഷിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ജനുവരി അഞ്ചിന് ഇരുട്ടിന്റെ മറവില്‍ കാംപസിലേക്ക് അതിക്രമിച്ച് കയറിയ സംഘം നടത്തിയ ആക്രമണങ്ങളില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ 30 വിദ്യാര്‍ത്ഥികള്‍ക്കാണ് സാരമായി പരിക്കേറ്റത്. എബിവിപിയാണ് ഇതിന് പിന്നിലെന്നാണ് ഐഷി ഘോഷ് ഉള്‍പ്പെടെയുളളവരുടെ ആരോപണം.

Next Story

RELATED STORIES

Share it