ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ വൈറസ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിന കേസുകളുടെ എണ്ണം ഈ വര്‍ഷം ആദ്യമായി 7,000 കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ രോഗികളെത്തുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. സര്‍ ഗംഗാ റാം ആശുപത്രിയില്‍ രോഗം ബാധിച്ചവരില്‍ പലരും ചെറുപ്പക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുത്തിരുന്നു. സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവരില്‍ ഭൂരിഭാഗത്തിനും നേരിയ ലക്ഷണങ്ങളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
'സര്‍ ഗംഗാ റാം ആശുപത്രിയില്‍ കൊവിഡ് രോഗികളെ സേവിക്കുന്ന 37 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഭൂരിഭാഗത്തിനും നേരിയ ലക്ഷണങ്ങളുണ്ട്. 32 ഡോക്ടര്‍മാര്‍ വീട്ടില്‍ ക്വാറന്റെനിലാണ്. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷത്തോളമായി മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആശുപത്രികളില്‍ ഒന്നാണ് സര്‍ ഗംഗാ റാം ആശുപത്രി. ഡല്‍ഹിയില്‍ വ്യാഴാഴ്ച 7,437 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 11,157 ആയി.
37 Doctors At Delhi's Sir Ganga Ram Hospital Test Positive COVID-19
RELATED STORIES
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMT