Sub Lead

3.68 ലക്ഷം പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് രോഗികള്‍ രണ്ടുകോടിയിലേയ്ക്ക്

ആകെ 2,18,959 പേര്‍ക്കാണ് ഇതുവരെ കൊവിഡിന്റെ പിടിയില്‍പ്പെട്ട് ജീവന്‍ നഷ്ടമായത്. 34,13,642 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 63,998 പേര്‍ ഒറ്റദിവസം മാത്രം ചികില്‍സയില്‍ പുതുതായി പ്രവേശിച്ചു.

3.68 ലക്ഷം പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് രോഗികള്‍ രണ്ടുകോടിയിലേയ്ക്ക്
X

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടിയിലേക്ക് കടക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പല സംസ്ഥാനങ്ങളിലും വൈറസ് കേസുകള്‍ കുത്തനെ ഉയര്‍ന്നതാണ് ഇത്തരമൊരു സംഖ്യയിലേക്ക് വേഗത്തിലെത്താന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയുടെ മൊത്തം കൊവിഡ് ബാധിതര്‍ 1,99,25,604 കോടിയായി. ഇതില്‍ 3,68,147 പേര്‍ക്ക് രോഗം കണ്ടെത്തിയത് 24 മണിക്കൂറിലാണ്. ഇക്കാലയളവില്‍ രാജ്യത്ത് 3,417 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

ആകെ 2,18,959 പേര്‍ക്കാണ് ഇതുവരെ കൊവിഡിന്റെ പിടിയില്‍പ്പെട്ട് ജീവന്‍ നഷ്ടമായത്. 34,13,642 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 63,998 പേര്‍ ഒറ്റദിവസം മാത്രം ചികില്‍സയില്‍ പുതുതായി പ്രവേശിച്ചു. 1,62,93,003 പേര്‍ രോഗം കണ്ടെത്തി ഇതുവരെ വൈറസ് ഭേദമായതായി കണക്കുകള്‍ പറയുന്നു. മെയ് രണ്ടിന് മാത്രം രാജ്യത്ത് 15,04,698 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 29,16,47,037 സാംപിളുകള്‍ പരിശോധിച്ചു.

ആകെ 15,71,98,207 പേരാണ് ഇതുവരെ വാക്‌സിനേഷന് വിധേയമായത്. കഴിഞ്ഞദിവസം മാത്രം 12,10,374 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാമാരി ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് 3,689 പേരാണ്. കഴിഞ്ഞ ദിവസം 3,92,488 പേര്‍ക്കാണ് ഒരുദിവസം രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍, അവധി ദിനമായതിനാല്‍ പരിശോധനകളിലുണ്ടായ കുറവാണ് പ്രതിദിന കേസുകള്‍ കുറയാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. പലയിടത്തും ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് രോഗികള്‍ മരിച്ചുവീഴുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നതോടെ മോര്‍ച്ചറികള്‍ ലഭ്യമാവാതെ വരികയും റോഡരികില്‍ മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളും രാജ്യത്തെ ഹൃദയഭേദകമായ കാഴ്ചകളായി മാറി.

Next Story

RELATED STORIES

Share it