Sub Lead

ബിജെപി സര്‍ക്കാരിന്റെ 33,000 കോടിയുടെ അഴിമതി: ഒളികാമറ ഓപറേഷനുമായി വീണ്ടും കോബ്രപോസ്റ്റ്

ജനുവരി 29ന് വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്.

ബിജെപി സര്‍ക്കാരിന്റെ 33,000 കോടിയുടെ അഴിമതി: ഒളികാമറ ഓപറേഷനുമായി വീണ്ടും കോബ്രപോസ്റ്റ്
X

ന്യൂഡല്‍ഹി: ഒളികാമറ ഓപറേഷനുകളിലൂടെ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കിയ കോബ്ര പോസ്റ്റ് വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത്. സാമ്പത്തിക രംഗത്തെ വന്‍ അഴിമതിയെ കുറിച്ച് ചൊവ്വാഴ്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍ അറിയിച്ചു. 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ജനുവരി 29ന് വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്. തങ്ങളുടെ എഡിറ്റര്‍ പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പിലുള്ളത്. നേരത്തേയും വന്‍ വെളിപ്പെടുത്തലുകള്‍ നടത്തി ബിജെപി സര്‍ക്കാരിനെ കോബ്ര പോസ്റ്റ് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനും ഹിന്ദുത്വ ആശയങ്ങളെ ഉയര്‍ത്തിക്കാട്ടാനും വേണ്ടി പണം വാങ്ങിയ ശഷം മാധ്യമസ്ഥാപനങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യമായി റിപോര്‍ട്ടറോട് സംസാരിക്കുന്ന വിവരം നേരത്തേ കോബ്രപോസ്റ്റ് പുറത്തുവിട്ടിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്ന യുവതീയുവാക്കളെ പിന്തിരിപ്പിക്കാന്‍ വേണ്ടി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തടങ്കല്‍ പാളയങ്ങളെ കുറിച്ചും വര്‍ഷങ്ങള്‍ക്കു മുമ്പ് കോബ്രാ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു.





Next Story

RELATED STORIES

Share it