Sub Lead

മലേസ്യന്‍ യാത്രാവിമാനം വെടിവച്ചിട്ട സംഭവം; നാലുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

റഷ്യക്കാരായ ഇഗോര്‍ ഗിര്‍കിന്‍, സെര്‍ജി ഡുബിന്‍സ്‌കി, ഒലേഗ് പുലാതോവ്, ഉക്രൈന്‍ സ്വദേശി ലിയോനിഡ് ഖാര്‍ചെങ്കോ എന്നിവര്‍ക്കെതിരെയാണ് അന്താരാഷ്ട്ര അന്വേഷണസംഘം കൊലക്കുറ്റം ചുമത്തി കേസെടുത്തത്.

മലേസ്യന്‍ യാത്രാവിമാനം വെടിവച്ചിട്ട സംഭവം; നാലുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
X

ക്വലാലംപൂര്‍: ഉക്രൈനില്‍ മലേസ്യന്‍ യാത്രാവിമാനം വെടിവച്ചിട്ട സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. റഷ്യക്കാരായ ഇഗോര്‍ ഗിര്‍കിന്‍, സെര്‍ജി ഡുബിന്‍സ്‌കി, ഒലേഗ് പുലാതോവ്, ഉക്രൈന്‍ സ്വദേശി ലിയോനിഡ് ഖാര്‍ചെങ്കോ എന്നിവര്‍ക്കെതിരെയാണ് അന്താരാഷ്ട്ര അന്വേഷണസംഘം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. 2014 കിഴക്കന്‍ ഉക്രൈനില്‍വച്ച് 298 യാത്രക്കാരുമായി പറക്കുകയായിരുന്ന എംഎച്ച്-17 മലേസ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് വെടിവച്ചുവീഴ്ത്തിയത്. ആംസ്റ്റര്‍ഡാമില്‍നിന്നും ക്വലാലംപൂരിലേക്ക് പറക്കുകയായിരുന്നു വിമാനം.

റഷ്യന്‍ പട്ടാളത്തിലും സുരക്ഷാ രംഗത്തും സേവനം അനുഷ്ടിച്ചിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ മൂന്നുപേര്‍. ഗിര്‍കിന്‍ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ മുന്‍ കേണലും ഡുബിന്‍സ്‌കി റഷ്യയിലെ മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ (ജിആര്‍യു) ജീവനക്കാരനും പുലാതോവ് റഷ്യന്‍ മിലിറ്ററി സര്‍വീസിലെ പട്ടാളക്കാരനുമായിരുന്നു. വിമാനം തകര്‍ക്കാനുപയോഗിച്ച മിസൈല്‍ എത്തിച്ചുകൊടുത്തിന് പിന്നില്‍ അറസ്റ്റിലായ നാല് പേരാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അറസ്റ്റിലായ നാലുപേര്‍ക്കെതിരെയും രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആസ്‌ത്രേലിയ, ബെല്‍ജിയം, മലേസ്യ, ഉക്രൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it