Sub Lead

നാലു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ ബാലികയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

കൈമൂര്‍ ജില്ലയിലെ ഭബുവ പോലിസ് സ്‌റ്റേഷന് കീഴിലുള്ള കബാര്‍ ഗ്രാമത്തിലാണ് സംഭവം.

നാലു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ ബാലികയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു
X

പട്‌ന: ബിഹാറില്‍ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 23കാരനായ യുവാവിനെ ബാലികയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. കൈമൂര്‍ ജില്ലയിലെ ഭബുവ പോലിസ് സ്‌റ്റേഷന് കീഴിലുള്ള കബാര്‍ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി യുവാവ് പെണ്‍കുട്ടിയെ പണം നല്‍കി വശീകരിച്ച് സമീപത്തെ ഗ്രാമീണ സ്‌കൂളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പരിക്കേറ്റ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചു. പ്രകോപിതരായ കുടുംബാംഗങ്ങള്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ ഐപിസി സെക്ഷനിലെ 302 (കൊലപാതകം), 34 (പൊതുവായ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി ആളുകള്‍ ചെയ്ത പ്രവൃത്തികള്‍) പ്രകാരം ബാലികയുടെ ബന്ധുക്കള്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായതായും പോലിസ് പറഞ്ഞു.

അതേസമയം, ബാലികയുടെ മാതാവ് കൊല്ലപ്പെട്ട യുവാവിനും അയാളുടെ സഹോദരിക്കുമെതിരേ പരാതി നല്‍കി ഐപിസിയുടെ സെക്ഷന്‍ 376 (ബലാത്സംഗം), പോക്‌സോ വകുപ്പുകള്‍ പ്രകാരം ബാലികയുടെ മാതാവിന്റെ പരാതിയില്‍ ഭബുവയിലെ വനിതാ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it