Sub Lead

യുപിയില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പെണ്‍വാണിഭം; 23 പേര്‍ അറസ്റ്റില്‍

റാക്കറ്റിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന ആറ് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ ഡിവൈഎസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

യുപിയില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പെണ്‍വാണിഭം; 23 പേര്‍ അറസ്റ്റില്‍
X

ലഖ്‌നൗ: യുപി പോലിസിന്റെ ഒത്താശയോടെ പെണ്‍വാണിഭം. 23 പേര്‍ അറസ്റ്റില്‍. ആറ് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് 12 വനിതകളും 11 പുരുഷന്‍മാരുമടങ്ങുന്ന വന്‍ സെക്‌സ് റാക്കറ്റാണ് പോലിസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കുടുങ്ങിയത്. ഡാന്‍കൗറിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ബുലന്ദ്ശഹര്‍ നിവാസികളാണ് അറസ്റ്റിലായവര്‍. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഹോട്ടല്‍ മാനേജര്‍ ഗ്യാനേന്ദ്ര കുമാറും അറസ്റ്റിലായിട്ടുണ്ട്.

റാക്കറ്റിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന ആറ് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഗ്രേറ്റര്‍ നോയിഡ ഡിവൈഎസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

ഡാന്‍കൗര്‍ പോാലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് സംഭവത്തിലുള്ള പങ്കിനെ കുറിച്ച് ഡിസിപി വിശാല്‍ പണ്ഡേ അന്വേഷിക്കും.

റാക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ പ്രാദേശിക പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് സംശയമുണ്ടെന്നും ലോക്കല്‍ പോലിസ് സ്‌റ്റേഷന്‍ മേധാവിയുടെയും ചുമതലയുള്ളയാളുടെയും പങ്ക് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

റാക്കറ്റിന്റെ വിവരത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ (ഗ്രേറ്റര്‍ നോയിഡ 3) നയിക്കുന്ന സംഘം റെയ്ഡ് നടത്തിയ ഡങ്കോര്‍ പോലിസ് സ്‌റ്റേഷന്‍ ഏരിയയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

ലോക്കല്‍ പോലിസിന്റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ ചില ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കേസ് വെളിച്ചത്തുവന്നയുടനെ നാല് പോലീസ് കോണ്‍സ്റ്റബിള്‍മാരെയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനെയും ഡ്രൈവറെയും സസ്‌പെന്റ് ചെയ്തു.

Next Story

RELATED STORIES

Share it