- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; 183 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ഇടുക്കി: കനത്ത മഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയും തുടരുന്നതിനാല്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി 21 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നു. 183 കുടുംബങ്ങളില്‍ നിന്നായി 624 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ദേവികുളം താലൂക്ക്:
മൂന്നാര്‍ വില്ലേജില്‍ നിന്നും മൂന്നാര്‍ മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഹാളിലെ ക്യാമ്പിലേക്ക് 5 കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, 7 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരടക്കം 21 പേരെ താമസിപ്പിച്ചിട്ടുണ്ട്.
കെ.ഡി.എച്ച്. വില്ലേജില്‍ നിന്നു ദേവികുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് 12 കുടുംബങ്ങളില്‍ നിന്നായി നാല് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, ഏഴ്് പുരുഷന്‍മാര്‍, 13 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 32 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
തൊടുപുഴ താലൂക്ക്;
അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തില്‍ നിന്നായി രണ്ട്് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
പീരുമേട് താലൂക്ക്;
കുമളി വില്ലേജില്‍ നിന്നും കുമളി ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, നാല് പുരുഷന്‍മാര്‍, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 24 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഉപ്പുതറ വില്ലേജില്‍ നിന്നും സെന്റ് ഫിലോം ക്യാമ്പിലേക്ക് ഏഴ് കുടുംബങ്ങളില്‍ നിന്നായി മൂന്ന് മുതിര്‍ന്ന സ്ത്രീ, രണ്ട്് മുതിര്‍ന്ന പുരുഷന്‍, ആറ് പുരുഷന്‍മാര്‍, ആറ് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരടക്കം 19 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
മഞ്ഞുമല വില്ലേജില്‍ നിന്നും മോഹന ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് 12 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, 22 പുരുഷന്‍മാര്‍, 12 സ്ത്രീകള്‍ എന്നിവരടക്കം 39 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
മഞ്ഞുമല വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന പുരുഷന്‍, 17 പുരുഷന്‍മാര്‍, 18 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 44 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
പെരിയാര്‍ വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാമ്പിലേക്ക് എട്ട് കുടുംബങ്ങളില്‍ നിന്നായി ഏഴ് മുതിര്‍ന്ന പുരുഷന്‍, 13 പുരുഷന്‍മാര്‍, ഒന്‍പത് സ്ത്രീകള്‍, ഒരു കുട്ടി എന്നിവരടക്കം 30 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
പെരിയാര്‍ വില്ലേജില്‍ നിന്നും സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ക്യാമ്പിലേക്ക് 33 കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന പുരുഷന്‍, രണ്ട് മുതിര്‍ന്ന സ്ത്രീ , 62 പുരുഷന്‍മാര്‍, 62 സ്ത്രീകള്‍, 10 കുട്ടികള്‍ എന്നിവരടക്കം 137 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
വാഗമണ്‍ വില്ലേജില്‍ നിന്നും സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ക്യാമ്പിലേക്ക് 21 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, 34 പുരുഷന്‍മാര്‍, 33 സ്ത്രീകള്‍, 18 കുട്ടികള്‍ എന്നിവരടക്കം 90പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
വാഗമണ്‍ വില്ലേജില്‍ നിന്നും ശാന്തിഭവന്‍ ക്യാമ്പിലേക്ക് ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 13 മുതിര്‍ന്ന സ്ത്രീ, 11 മുതിര്‍ന്ന പുരുഷന്‍, 12 പുരുഷന്‍മാര്‍, 14 സ്ത്രീകള്‍, 11 കുട്ടികള്‍ എന്നിവരടക്കം 61 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഉപ്പുതറ വില്ലേജില്‍ നിന്നും സര്‍ക്കാര്‍ യുപി സ്‌കൂളിലെ ക്യാമ്പിലേക്ക് 4 കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, നാല് പുരുഷന്‍, രണ്ട് സ്ത്രീ, നാല് കുട്ടികള്‍ എന്നിവരടക്കം 14 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
പീരുമേട് വില്ലേജില്‍ നിന്നും അഴുത സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളില്‍ നിന്നായി നാല് പുരുഷന്‍, നാല് സ്ത്രീ, നാല് കുട്ടികള്‍ എന്നിവരടക്കം 12 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഇടുക്കി താലൂക്ക്;
അയ്യപ്പന്‍കോവില്‍ വില്ലേജില്‍ നിന്നും രണ്ട് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന പുരുഷന്‍, നാല് പുരുഷന്‍മാര്‍, മൂന്ന് സ്ത്രീകള്‍ എന്നിവരടക്കം 8 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി വില്ലേജിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ക്യാമ്പില്‍ ഏഴ് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, എട്ട് പുരുഷന്‍, എട്ട് സ്ത്രീ, എട്ട് കുട്ടികള്‍ എന്നിവരടക്കം 26 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കൊന്നത്തടി വില്ലേജില്‍ നിന്നും ചിന്നാര്‍ അംഗനവാടിയിലെ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, നാല്് പുരുഷന്‍മാര്‍, അഞ്ച് സ്ത്രീകള്‍ എന്നിവരടക്കം 12 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
വാത്തിക്കുടി വില്ലേജില്‍ നിന്നും ക്രിസ്തുരാജ് പള്ളിയിലെ ക്യാമ്പിലേക്ക് 17 കുടുംബങ്ങളില്‍ നിന്നായി മൂന്ന് മുതിര്‍ന്ന സ്ത്രീ, നാല് മുതിര്‍ന്ന പുരുഷന്‍, 28 പുരുഷന്‍മാര്‍, 18 സ്ത്രീകള്‍, 13 കുട്ടികള്‍ എന്നിവരടക്കം 66 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കാഞ്ചിയാര്‍ വില്ലേജിലെ ക്യാമ്പിലേക്ക് അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, ഒന്‍പത് പുരുഷന്‍, 10 സ്ത്രീ, രണ്ട് കുട്ടികള്‍ എന്നിവരടക്കം 23 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കാഞ്ചിയാര്‍ വില്ലേജിലെ വെള്ളിലാംകണ്ടം ക്യാമ്പിലേക്ക് ആറ് കുടുംബങ്ങളില്‍ നിന്നായി 1 മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, 11 പുരുഷന്‍, ഏഴ് സ്ത്രീ, ഒരു കുട്ടി എന്നിവരടക്കം 23 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഉപ്പുതോട് വില്ലേജിലെ ഗവ. എല്‍.പി.സ്‌കൂളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളില്‍ നിന്നായി രണ്ട് പുരുഷന്‍, മൂന്ന് സ്ത്രീ, മൂന്ന് കുട്ടികള്‍ എന്നിവരടക്കം എട്ട് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഉടുമ്പന്‍ചോല താലൂക്ക്
ആനവിലാസം വില്ലേജില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, ആറ് പുരുഷന്‍, അഞ്ച് സ്ത്രീ, അഞ്ച് കുട്ടികള്‍ എന്നിവരടക്കം 18 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
21 relief camps opened in Idukki district; 183 families were relocated
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















