Sub Lead

ഡോക്ടറെ തേയിലത്തൊഴിലാളികള്‍ തല്ലിക്കൊന്ന കേസില്‍ 21 പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അസം ഘടകം 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഡോക്ടറെ തേയിലത്തൊഴിലാളികള്‍ തല്ലിക്കൊന്ന കേസില്‍ 21 പേര്‍ അറസ്റ്റില്‍
X

ജോര്‍ഹട്ട്: രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന് ആരോപിച്ച് അസമില്‍ തേയിലത്തോട്ടം എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്ന കേസില്‍ 21 പേരെ അറസ്റ്റ് ചെയ്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ 'ഗാര്‍ഡന്‍ ഡോക്ടര്‍' എന്നറിയപ്പെട്ടിരുന്ന ഡോ. ദെബെന്‍ ദത്ത(73)യാണ് ടിയോക് ടീ എസ്‌റ്റേറ്റിലെ ഒരുസംഘം തൊഴിലാളികള്‍ ഉള്‍പ്പെടെ 250ഓളം പേര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അസം ഘടകം 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.


എസ്‌റ്റേറ്റിലെ വനിതാ തൊഴിലാളിയെ അസുഖത്തെ തുടര്‍ന്ന് എസ്റ്റേറ്റിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. പിന്നീട് ഡോക്ടറെത്തിയപ്പോള്‍ ചികില്‍സ വൈകിയെന്ന് ആരോപിച്ച് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ജോഹാത് മെഡിക്കല്‍ കോളജിനും ആശുപത്രിക്കും അകത്ത് വച്ച് പോലും നിരവധി പേര്‍ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ടാറ്റാ ടീ ലിമിറ്റഡിനു കീഴിലുള്ള അമല്‍ഗാമേറ്റഡ് പ്ലാന്റേഷന്‍ െ്രെപവറ്റ് ലിമിറ്റഡിനു കീഴിലുള്ളതാണ് ടിയോക് ടീ എസ്‌റ്റേറ്റ് ഗാര്‍ഡന്‍.



Next Story

RELATED STORIES

Share it