Sub Lead

2011ലെ മുംബൈ സ്‌ഫോടനപരമ്പര: കുറ്റാരോപിതന് 13 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം

2011ലെ മുംബൈ സ്‌ഫോടനപരമ്പര: കുറ്റാരോപിതന് 13 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം
X

മുംബൈ: 2011ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ ആരോപണവിധേയനായ യുവാവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബിഹാര്‍ സ്വദേശിയായ കഫീല്‍ അഹമ്മദ് മുഹമ്മദ് അയൂബിനാണ് ജാമ്യം. കേസിലെ വിചാരണ ഇപ്പോള്‍ അടുത്തൊന്നും തീരില്ലെന്നും കുറ്റാരോപിതന്‍ 13 വര്‍ഷമായി ജയിലില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അജയ് ഗഡ്കരി, രഞ്ജിത് സിങ് ബോണ്‍സാല എന്നിവര്‍ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ യാസീന്‍ ഭട്കലിന്റെ കുറ്റസമ്മത മൊഴിയാണ് കഫീലിനെ കേസില്‍ പ്രതിയാക്കിയത്. സ്‌ഫോടനങ്ങള്‍ നടന്ന് ഒമ്പതാം വര്‍ഷമാണ് ഈ മൊഴി പ്രകാരം കഫീലിനെ പോലിസ് പ്രതിയാക്കിയത്.

201 ജൂലൈ 13നാണ് മുംബൈയിലെ ദാദറിലെ ഖബൂത്തര്‍ഖാന, ഓപ്പറ ഹൗസ്, സവേരി ബസാര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നത്. 21 പേര്‍ കൊല്ലപ്പെട്ടു. 113 പേര്‍ക്ക് പരിക്കേറ്റു.

Next Story

RELATED STORIES

Share it