Sub Lead

ദുബയില്‍ നിന്ന് മംഗളൂരുവില്‍ എത്തിയ 20 പേര്‍ക്ക് കൊവിഡ്

മെയ് 12 നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളിലായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ദുബയില്‍ നിന്ന് മംഗളൂരുവില്‍ എത്തിയ 20 പേര്‍ക്ക് കൊവിഡ്
X

മംഗളൂരു: ദുബയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗളൂരുവില്‍ എത്തിയ 20 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

മെയ് 12 നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളിലായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്. രോഗം സ്ഥിരീകരിച്ച ദക്ഷിണ കന്നഡ ജില്ലക്കാരെ മംഗലാപുരത്തും മറ്റുള്ളവരെ ഉഡുപ്പിയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതോടെ ദക്ഷിണ കന്നഡ ജില്ലയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 43 ഉം ഉഡുപ്പിയിലേത് എട്ടുമായി ഉയര്‍ന്നു. ദുബയില്‍ നിന്നെത്തിയ വിമാനത്തില്‍ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 38 പേര്‍ ഗര്‍ഭിണികളായിരുന്നു. 49 പേര്‍ ഉഡുപ്പി ജില്ലക്കാരും 125 പേര്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ളവരുമാണ്. ഇതോടെ കര്‍ണ്ണാടകത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 1032 ആയി. ദക്ഷിണ കന്നഡ -16, ബെംഗളൂരു -13, ഉഡുപ്പി-5,, ബിദാര്‍-3, ഹസ്സന്‍-3 ്, ചിത്രദുര്‍ഗ-2, ശിവമോഗ, കോലാര്‍ ബഗല്‍കോട്ട ജില്ലകളില്‍ ഒന്ന് വീതവും ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റവരില്‍ 476 പേര്‍ക്ക് സുഖം പ്രാപിച്ചു.35 പേര്‍ മരിക്കുകയും ചെയ്തു.





Next Story

RELATED STORIES

Share it