ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ സ്വദേശിനി രേഷ്മയാണ് യുവതികളിലൊരാള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലിസിനെ അറിയിച്ചു.

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മാ സിന്ധു എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലിസിനെ അറിയിച്ചു. പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്‍മാരുമായി പൊലിസ് ചര്‍ച്ച തുടരുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തുടര്‍ന്ന് മല ചവിട്ടി മുന്നോട്ട് പോയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പിന്‍മാറാന്‍ തയ്യാറല്ലെന്ന് ഇവര്‍ പൊലിസിനെ നിലപാട് അറിയിച്ചു. ഇതോടെ ശരണമന്ത്രം വിളികളുമായി പ്രതിഷേധക്കാര്‍ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ വളഞ്ഞു. തുടര്‍ന്നാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.

വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്ന് ഇവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ രേഷ്മാ നിഷാന്ത് ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top