തെലങ്കാനയില്‍ രണ്ട് മാവോവാദി നേതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ മാവോവാദി നേതാക്കളായ ഹരിഭൂഷനും സിദ്ധബോയിന സരക്ക എന്ന ഭരതക്കയും കൊവിഡ് ബാധിച്ച് മരിച്ചു. ആസ്ത്മയും ഉള്‍പ്പെടെ ബാധിച്ച ഹരിഭൂഷണ്‍ ജൂണ്‍ 21ന് മരിച്ചതായി മാവോവാദികള്‍ വാര്‍ത്താകുറിപ്പിര്‍ അറിയിച്ചു. അടുത്ത ദിവസമാണ് ഭരതക്ക മരിച്ചത്. മാവോവാദി ക്യാംപുകളിലെ കൊറോണ വൈറസ് വ്യാപനം ഗുരുതരമാണെന്ന് ബസ്തര്‍ റേഞ്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദരാജ് പറഞ്ഞു. അവരുടെ കേഡര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം മുതിര്‍ന്ന മാവോവാദികളോട് ആവശ്യപ്പെട്ടു.
മാവോവാദി കമാന്‍ഡര്‍മാരായ ഹിദ്മ, വിനോദ്, സോനു, ജയ്മാന്‍, നന്ദു എന്നിവര്‍ക്കും കൊറോണ വൈറസ് ബാധിച്ചതായി ബസ്തര്‍ പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി പോലിസ് അറിയിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം മാവോവാദികളുടെ യോഗങ്ങളില്‍ നിന്നും റാലികളില്‍ നിന്നും മറ്റ് പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
2 Top Maoists In Telangana Die Of Covid
RELATED STORIES
കര്ണാടകയില് മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്ണം തട്ടിയെടുക്കല് കേസ്: സിഐടിയു മുന് ജില്ലാ...
10 Aug 2022 3:00 PM GMTബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്ക്കാര് നടപടി...
10 Aug 2022 2:45 PM GMTറേഷന് ലഭിക്കണമെങ്കില് 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMT