Sub Lead

24 ദലിതുകളെ കൂട്ടക്കൊല ചെയ്ത കേസ്: 44 വര്‍ഷത്തിന് ശേഷം മൂന്നുപേരെ കുറ്റക്കാരായി കണ്ടെത്തി

24 ദലിതുകളെ കൂട്ടക്കൊല ചെയ്ത കേസ്: 44 വര്‍ഷത്തിന് ശേഷം മൂന്നുപേരെ കുറ്റക്കാരായി കണ്ടെത്തി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ദെഹുലയില്‍ 1981ല്‍ 24 ദലിതുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ മൂന്നു സവര്‍ണര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. സവര്‍ണ്ണ ഗുണ്ടാസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന രാം സേവക്, കാപ്തന്‍, രാം പാല്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ രാം പാല്‍ ഒളിവിലാണ്. പ്രതികള്‍ക്കുള്ള ശിക്ഷ മൈന്‍പുരി ജില്ലാകോടതി മാര്‍ച്ച് 18ന് വിധിക്കും.

1980ല്‍ ദെഹുല ഗ്രാമത്തിന് സമീപം പോലിസും സവര്‍ണ്ണ ക്രിമിനല്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവം ഗ്രാമത്തിലെ നാലുപേര്‍ കണ്ടിരുന്നു. ഇവര്‍ ക്രിമിനല്‍ സംഘത്തിനെതിരെ മൊഴിയും നല്‍കി. ഇതോടെയാണ് 1981 നവംബര്‍ പതിനെട്ടിന് ക്രിമിനല്‍ സംഘം ഗ്രാമത്തില്‍ എത്തി കൂട്ടക്കൊല നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം 24 ദലിതുകളാണ് കൊല്ലപ്പെട്ടത്. ഈ സംഭവം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം, 1981 ഡിസംബര്‍ 30ന് സമീപത്തെ സാധുപൂര്‍ ഗ്രാമത്തില്‍ സമാനമായ ആക്രമണം നടന്നു. ആറ് സ്ത്രീകള്‍ അടക്കം പത്ത് ദലിതരെയാണ് ഒരു കൊള്ളസംഘം കൂട്ടക്കൊല ചെയ്തത്.

Next Story

RELATED STORIES

Share it