Sub Lead

'1921: അടര്‍ത്തിമാറ്റാനാവാത്ത അടര്‍ ചരിതം': കാംപസ് ഫ്രണ്ട് സെമിനാര്‍

സംഘപരിവാരം വളച്ചൊടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന മലബാറിന്റെ യഥാര്‍ത്ഥ പോരാട്ട ചരിത്രം പഠിക്കുവാനും വരും തലമുറക്ക് പകര്‍ന്ന് കൊടുക്കുവാനും വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ ചരിത്രകാരനും മലബാര്‍ സമര അനുസ്മരണ സമിതി ജനറല്‍ കണ്‍വീനറുമായ സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആഹ്വാനം ചെയ്തു

1921: അടര്‍ത്തിമാറ്റാനാവാത്ത അടര്‍ ചരിതം: കാംപസ് ഫ്രണ്ട് സെമിനാര്‍
X

കോഴിക്കോട്: '1921: അടര്‍ത്തിമാറ്റാനാവാത്ത അടര്‍ ചരിതം' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് ഐഒഎസ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരനും മലബാര്‍ സമര അനുസ്മരണ സമിതി ജനറല്‍ കണ്‍വീനറുമായസി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സംഘപരിവാരം വളച്ചൊടിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന മലബാറിന്റെ യഥാര്‍ത്ഥ പോരാട്ട ചരിത്രം പഠിക്കുവാനും വരും തലമുറക്ക് പകര്‍ന്ന് കൊടുക്കുവാനും വിദ്യാര്‍ത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പ്രസിദ്ധീകരിച്ച 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യല്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്നും മലബാര്‍ സമര നായകരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം നടക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം സെമിനാറുകള്‍ അനിവാര്യമാണെന്നും ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട ഇന്ത്യാ രാജ്യത്ത് നടപ്പിലാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകള്‍ സമീല്‍ ഇല്ലിക്കല്‍, അതിജീവന കലാസംഘം സംസ്ഥാന ട്രഷറര്‍ ടി മുജീബ് റഹ്മാന്‍ എന്നിവര്‍ വിവിധ സെഷനുകളിലായി വിഷയാവതരണം നടത്തി. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട്, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹിഷാം നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it