Sub Lead

തൃശൂര്‍ ജില്ലയ്ക്ക് ഇത് അഭിമാന നിമിഷം; 185ാം റാങ്കുമായി റുമൈസ ലത്തീഫ് സിവില്‍ സര്‍വീസിലേക്ക്

ഇന്ദ്രനീലം ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ ഗുരുവായൂര്‍ കാരക്കാട് പുത്തന്‍പുരയില്‍ ആര്‍ വി ലത്തീഫിന്റെയും സക്കീനയുടെയും മകളാണ്.

തൃശൂര്‍ ജില്ലയ്ക്ക് ഇത് അഭിമാന നിമിഷം; 185ാം റാങ്കുമായി റുമൈസ ലത്തീഫ് സിവില്‍ സര്‍വീസിലേക്ക്
X

ഗുരുവായൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185ാം റാങ്ക് നേടി തൃശൂര്‍ ജില്ലയുടെ അഭിമാനമായി റുമൈസ ഫാത്തിമ. സംസ്ഥാനത്ത് 12ാം സ്ഥാനക്കാരിയും ജില്ലയില്‍ ഒന്നാം സ്ഥാനാക്കാരിയുമാണ് റുമൈസ റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനോടാണ് പ്രിയം. ഇന്ദ്രനീലം ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ ഗുരുവായൂര്‍ കാരക്കാട് പുത്തന്‍പുരയില്‍ ആര്‍ വി ലത്തീഫിന്റെയും സക്കീനയുടെയും മകളാണ്. ആദ്യമായാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്.

സ്‌കൂള്‍ കാലം തൊട്ടേയുള്ള മോഹമായിരുന്നു സിവില്‍ സര്‍വീസ് എന്ന് റുമൈസ പറഞ്ഞു. പത്താം ക്ലാസ് വരെ പാവറട്ടി സര്‍ സെയ്ത് ഇംഗ്ലീഷ് സ്‌കൂളിലും പ്ലസ്ടു ചിറ്റിലപ്പിള്ളി ഐഇഎസിലുമായിരുന്നു. ചെന്നൈ സ്‌റ്റെല്ല മാരീസില്‍ നിന്ന് ഇക്കണോമിക്‌സ് പ്രധാന വിഷയമായി ഡിഗ്രി നേടി. ചെന്നൈയില്‍ നടന്ന മാതൃക യുഎന്‍ അസംബ്ലികളില്‍ പങ്കെടുത്ത് തിളങ്ങിയിട്ടുണ്ട്. ഇതിന് പുറമെ സംവാദങ്ങളിലും ക്വിസ് മത്സരങ്ങളിലുമൊക്കെ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ഈ മിടുക്കി.

തിരുവനന്തപുരത്തായിരുന്നു ഐഎഎസ് കോച്ചിങ്. പത്രവായനയാണ് തന്റെ വിജയത്തിന് ആധാരമെന്ന് റുമൈസ പറഞ്ഞു.ഡോ. സാദിയ മാഹിറും അഡ്വ. മുഹമ്മദ് സിയാദുമാണ് സഹോദരങ്ങള്‍.

Next Story

RELATED STORIES

Share it