Sub Lead

മോഷണക്കേസില്‍ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍; എഐ വന്നതിന് ശേഷം ജോലി പോയെന്ന് മൊഴി

മോഷണക്കേസില്‍ ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍; എഐ വന്നതിന് ശേഷം ജോലി പോയെന്ന് മൊഴി
X

ഇന്‍ഡോര്‍: പതിനാറ് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 18 വയസുള്ള ഗ്രാഫിക് ഡിസൈനറും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെണ്‍സുഹൃത്തും അറസ്റ്റില്‍. ഇന്‍ഡോര്‍ നഗരത്തിലെ റൗ പ്രദേശത്തെ ഒരു കടയില്‍ നിന്നാണ് ഇരുവരും 16.17 ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി, രത്‌ന ആഭരണങ്ങള്‍ കവര്‍ന്നത്. 2005ല്‍ പുറത്തിറങ്ങിയ ബണ്ടി ഓര്‍ ബബ്ലി എന്ന സിനിമയാണ് ഇവരെ പ്രേരിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീകൃഷ്ണ ലാല്‍ചന്ദാനി പറഞ്ഞു. 18 വയസുള്ള പ്രതികളില്‍ നിന്നും ആഭരണങ്ങളെല്ലാം കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

'' പ്രതികള്‍ രണ്ടുപേരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ആണ്‍കുട്ടി ഒരു ഐടി കമ്പനിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു. എഐ ടെക്‌നോളജി വികസിച്ചതോടെ അവന്റെ ജോലി നഷ്ടപ്പെട്ടു.''-ശ്രീകൃഷ്ണ ലാല്‍ചന്ദാനി പറഞ്ഞു.

Next Story

RELATED STORIES

Share it