Big stories

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; ഒറ്റദിവസം 2.59 ലക്ഷം വൈറസ് രോഗികള്‍, 1,761 മരണം

കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ ആകെ രോഗികളുടെ എണ്ണം 1.53 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 20,31,977 രോഗികളാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 1,31,08,582 പേരുടെ രോഗം ഭേദമായി. ഒരുദിവസത്തിനിടെ 1,54,761 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; ഒറ്റദിവസം 2.59 ലക്ഷം വൈറസ് രോഗികള്‍, 1,761 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.59 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,761 മരണവും റിപോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള കൊവിഡ് മരണനിരക്കില്‍ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. രാജ്യത്തെ ആകെ മരണസംഖ്യ 1,80,530 ആയി ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ ആകെ രോഗികളുടെ എണ്ണം 1.53 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 20,31,977 രോഗികളാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 1,31,08,582 പേരുടെ രോഗം ഭേദമായി. ഒരുദിവസത്തിനിടെ 1,54,761 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,785 പേര്‍ക്കാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ഇതില്‍ 9,618 കേസുകളും ബംഗളൂരുവിലാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,76,850 ആയിട്ടുണ്ട്. മരണസംഖ്യ 13,497 ആയി ഉയര്‍ന്നതായാണ് കണക്ക്. ഇതുവരെ ആകെ 2,37,16,866 സാംപികളുകള്‍ പരിശോധിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം 1,23,212 സാംപിളുകളാണ് പരിശോധിച്ചത്. 7,098 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു.. ഏപ്രില്‍ 19ന് വൈകുന്നേരം വരെ 11,76,850 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 13,497 മരണങ്ങളും 10,21,250 ഡിസ്ചാര്‍ജുകളും ഉള്‍പ്പെടുന്നതായി ആരോഗ്യവകുപ്പ് ബുള്ളറ്റിനില്‍ പറയുന്നു.

1,42,084 പേരാണ് ചികില്‍സയിലുണ്ട്. 1,41,363 പേര്‍ വിവിധ ആശുപത്രികളിലായി ഐസോലേഷനില്‍ കഴിയുന്നു. ഇതില്‍ 721 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബംഗളൂരുവില്‍ രോഗികള്‍ കൂടിയതോടെ ചികില്‍സാ സംവിധാനങ്ങളുടെ അപര്യാപ്തതയും അനുഭവപ്പെട്ട് തുടങ്ങിയ 95 ശതമാനം ഐസിയു ബെഡ്ഡുകളും ഇവിടെ നിറഞ്ഞു. ബംഗളൂരു നഗരത്തില്‍ മാത്രം ഒരുലക്ഷം സജീവകേസുകളാണുള്ളത്. 5,931 ബെഡ്ഡുകള്‍ കൊവിഡ് രോഗികള്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ 1,350 ബെഡ്ഡുകള്‍ മാത്രമാണ് ഒഴിവുള്ളത്. 1,062 ജനറല്‍ ബെഡ്ഡുകളും 256 ഹൈ ഡിപ്പന്‍ഡന്‍സി യൂനിറ്റ് (എച്ച്ഡിയു) ബെഡ്ഡുകളുമാണുള്ളത്.

Next Story

RELATED STORIES

Share it