Sub Lead

17 അംഗ പൊളിറ്റ്‌ ബ്യൂറോ; മൂന്നുപേർ പുതുമുഖങ്ങൾ

എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ ഒഴിവായി.

17 അംഗ പൊളിറ്റ്‌ ബ്യൂറോ; മൂന്നുപേർ പുതുമുഖങ്ങൾ
X

കണ്ണൂർ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത 17 അംഗ പൊളിറ്റ് ബ്യുറോയിൽ മൂന്നുപേർ പുതുമുഖങ്ങൾ. എ വിജയരാഘവൻ, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണിവർ.

എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ ഒഴിവായി. രാമചന്ദ്ര ഡോം ബംഗാളിൽ നിന്നുള്ള മുൻ എം പിയാണ്. അശോക് ധാവ്ളെ മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക നേതാവും കിസാൻസഭ ജനറൽ സെക്രട്ടറിയുമാണ്.

പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ:

1. സീതാറാം യെച്ചൂരി

2. പ്രകാശ് കാരാട്ട്

3. മണിക് സര്‍ക്കാര്‍

3. പിണറായി വിജയന്‍

5. ബൃന്ദ കാരാട്ട്

6. കോടിയേരി ബാലകൃഷ്‌ണന്‍

7. എം എ ബേബി

8. സുര്‍ജിയ കന്ദ മിശ്ര

9. മുഹമ്മദ് സലീം

10. സുഭാഷിണി അലി

11. ബി വി രാഘവുലു

12. ജി രാമകൃഷ്ണന്‍

13. തപന്‍ സെന്‍

14. നിലോത്പല്‍ ബസു

15. എ വിജയരാഘവൻ

16. ഡോ. രാമചന്ദ്ര ഡോം

17. അശോക് ധാവളെ

Next Story

RELATED STORIES

Share it