കേരള തീരത്തെ മല്‍സ്യ സമ്പത്തില്‍ വന്‍ കുറവെന്ന് റിപോര്‍ട്ട്; 15 ഇനം മീനുകള്‍ അപ്രത്യക്ഷമായി, മത്തിയും അയലയും പേരിന് മാത്രം

നേരത്തേ മല്‍സ്യത്തൊഴിലാളികളുടെ വലയും മനവും നിറച്ചിരുന്ന പല മല്‍സ്യങ്ങളും അപ്രത്യക്ഷമായതായും പഠനം വ്യക്തമാക്കുന്നു. 15 ഇനം മല്‍സ്യങ്ങളാണ് സംസ്ഥാനത്തിന്റെ തീരമേഖലയില്‍നിന്ന് അപ്രത്യക്ഷമായത്.

കേരള തീരത്തെ മല്‍സ്യ സമ്പത്തില്‍ വന്‍ കുറവെന്ന് റിപോര്‍ട്ട്; 15 ഇനം മീനുകള്‍ അപ്രത്യക്ഷമായി, മത്തിയും അയലയും പേരിന് മാത്രം

കോഴിക്കോട്: കേരള തീരത്തെ മല്‍സ്യസമ്പത്തില്‍ വന്‍തോതില്‍ കുറവ് വന്നതായി പഠന റിപോര്‍ട്ട്. സമുദ്ര ഗവേഷണ സ്ഥാപനങ്ങളും ഫിഷറീസ് സര്‍വകലാശാലയും നടത്തിയ പഠനങ്ങളിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്. നേരത്തേ മല്‍സ്യത്തൊഴിലാളികളുടെ വലയും മനവും നിറച്ചിരുന്ന പല മല്‍സ്യങ്ങളും അപ്രത്യക്ഷമായതായും പഠനം വ്യക്തമാക്കുന്നു. 15 ഇനം മല്‍സ്യങ്ങളാണ് സംസ്ഥാനത്തിന്റെ തീരമേഖലയില്‍നിന്ന് അപ്രത്യക്ഷമായത്.ട്രോളിങ് നിരോധന സമയത്ത് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ലഭിച്ചിരുന്ന മത്സ്യങ്ങളില്‍ പലതും ഇപ്പോള്‍ കിട്ടുന്നില്ല. ഏട്ട, സ്രാവ് എന്നീ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളിലാണ് കുറവ്. മത്തിയും അയലയും പേരിന് മാത്രമാണ് ലഭിക്കുന്നത്.

ഓഖി പോലുള്ള പ്രതിഭാസങ്ങള്‍ മൂലം മത്തി, ചൂര എന്നീ മീനുകള്‍ കര്‍ണാടക തീരത്തേക്ക് പോയതായി വിദഗ്ധര്‍ പറയുന്നു. ജലത്തിന്റെ താപവ്യത്യാസം ഉള്‍പ്പെടെ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മല്‍സ്യസമ്പത്ത് ഇല്ലാതെയാവാന്‍ കാരണമാവുന്നു. പല തരം ചെമ്മീനുകളും, നെയ്മീനുകളും വംശനാശത്തിന്റെ വക്കിലാണ്. വാളയുടെ ലഭ്യത പത്തിലൊന്നായി കുറഞ്ഞെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു.

ട്രോളര്‍ വലകള്‍ ഉപയോഗിച്ചുള്ള അശാസ്ത്രീയമായ മല്‍സ്യ ബന്ധനത്തിലൂടെ മുട്ടയിടാറായ മീനുകളുടെ എണ്ണവും കുറഞ്ഞു. വിദേശ കപ്പലുകള്‍ ചെറു മീനുകളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നതും തിരിച്ചടിയായി. ചെറു മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചതാണെങ്കിലും പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന കപ്പലുകള്‍ ഈ പ്രദേശത്തെ മുഴുവന്‍ മത്സ്യങ്ങളേയും വലയ്ക്കകത്താക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ചെറുമീനുകളെ മംഗലാപുരത്തേയും തമിഴ്‌നാട്ടിലേയും ഫാക്ടറികളിലേക്ക് കടത്തി ട്രോളിങ് സമയത്ത് വിലകൂട്ടി വില്‍ക്കുകയാണെന്നും പറയപ്പെടുന്നു.

സംസ്ഥാനത്തെ തീരമേഖലയില്‍ ട്രോളിങ് നിരോധനത്തിനിടയിലും വിദേശ ട്രോളറുകള്‍ വന്‍ തോതില്‍ കേരളതീരത്ത്‌നിന്ന് മല്‍സ്യസമ്പത്ത് കോരിയെടുക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്

RELATED STORIES

Share it
Top