13 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: മാതാവിന് ഏഴുവര്‍ഷവും രണ്ടാനച്ഛന് 10 വര്‍ഷവും തടവ്

X
BSR23 Feb 2021 2:17 PM GMT
കോഴിക്കോട്: മുക്കത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്കു കോടതി ശിക്ഷ വിധിച്ചു. മാതാവിന് ഏഴ് വര്‍ഷം തടവും രണ്ടാനച്ഛനടക്കം ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ശിക്ഷ വിധിച്ചു. കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ടുപ്രതികളെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെവിട്ടു. 2006-07 കാലഘട്ടത്തിലാണ് 13 വയസ്സുകാരി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്നും പിന്നീട് മറ്റുപ്രതികള്‍ക്ക് കൈമാറിയെന്നുമാണ് കേസ്. 14 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസില്‍ വിധി പറഞ്ഞത്.
13-year-old girl raped case: mother and stepfather jailed for seven years
Next Story