Sub Lead

കൊല്‍ക്കത്തയില്‍ 12കാരിയെ നാലു സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തു

നാലു പ്രതികളെയും സ്‌കൂളില്‍നിന്നു പുറത്താക്കുകയും പിറ്റേന്ന്തന്നെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്തയില്‍ 12കാരിയെ നാലു സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തു
X

കൊല്‍ക്കത്ത: ജന്മദിനാഘോഷവേളയില്‍ 12 വയസ്സുകാരിയെ നാല് സുഹൃത്തുക്കള്‍ കൂട്ടബലാല്‍സംഗം ചെയ്തു. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ക്രൂരകൃത്യം ചെയ്തത്. നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ദക്ഷിണ കൊല്‍ക്കത്തയിലെ എക്ബാല്‍പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി വ്യാഴാഴ്ച വൈകീട്ട് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നാലു പ്രതികളെയും സ്‌കൂളില്‍നിന്നു പുറത്താക്കുകയും പിറ്റേന്ന്തന്നെ അറസ്റ്റ് ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരമാണ് അവര്‍ക്കെതിരേ കേസെടുത്തത്. പ്രതികളെ ഇന്ന് സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.




Next Story

RELATED STORIES

Share it