കേരളത്തിനു പുറമേ 96 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ നാളെ കേരളത്തോടൊപ്പം മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ നാളെ കേരളത്തോടൊപ്പം മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്ക് പുറമെ 96 ലോക്‌സഭാ മണ്ഡലങ്ങളാണ് നാളെ ബൂത്തിലെത്തുക. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്നതും മൂന്നാം ഘട്ടത്തിലാണെന്നതിനാല്‍ അടുത്ത സര്‍ക്കാരിനെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായിരിക്കും നാളത്തെ വോട്ടെടുപ്പ്.
26 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലാണ് മൂന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വിധിയെഴുതുന്നത്. കര്‍ണാടകത്തിലെ 14 മണ്ഡലങ്ങളും നാളെ വിധിയെഴുതും. ഗുജറാത്തിലെ ഗാന്ധി നഗറില്‍ അമിത് ഷാ, യുപിയിലെ മെയ്ന്‍പുരിയില്‍ മുലായംസിങ് യാദവ്, കര്‍ണാടകത്തിലെ കലബര്‍ഗിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് നാളെ ജനവിധി തേടുന്നവരിലെ പ്രധാനികള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നാളെയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT