Sub Lead

പാകിസ്താനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്താനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്
X

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലാസ്‌ബെല്ല ജില്ലയിലെ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം. നാല് കടകളിലേക്കു തീ പടര്‍ന്നു. 12 വാഹനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. പരിക്കേറ്റവര്‍ കറാച്ചി നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടുപേര്‍ സംഭവസ്ഥത്തുതന്നെ മരിച്ചു. 10 പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതായി പോലിസിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ലാസ്‌ബെല ജില്ലയിലെ ഫില്ലിങ് ഷോപ്പില്‍ ഗ്യാസ് റീഫില്‍ ചെയ്യുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

തീപ്പിടിത്തത്തില്‍ 25 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കറാച്ചിയിലെ ഡോക്ടര്‍ റൂത്ത് ഫാവു സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. 70 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അവരെ പരിചരിക്കുന്ന ഒരു ഡോക്ടര്‍ പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലിസ് അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി ബസാര്‍ മുഴുവനും തീ പടരുന്നതില്‍ നിന്ന് രക്ഷിച്ചതായും സംഭവത്തിന്റെ ഉത്തരവാദിത്തം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ലാസ്‌ബെല ഡെപ്യൂട്ടി കമ്മീഷണര്‍ മുറാദ് കാസി പറഞ്ഞു.

Next Story

RELATED STORIES

Share it