Sub Lead

പശുക്കശാപ്പ് ആരോപിച്ച് രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി(വീഡിയോ)

പശുക്കശാപ്പ് ആരോപിച്ച് രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി(വീഡിയോ)
X

ആല്‍വാര്‍: പശുവിനെ അറുത്തെന്ന് ആരോപിച്ച് രാജസ്ഥാനില്‍ 12 വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷിക വിളകളും ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. ആല്‍വാറിലെ കിഷന്‍ഗഞ്ചിലാണ് ഭരണകൂടത്തിന്റെ നടപടി. ഭൂമി കൈയേറി അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നും പശുക്കളെ അറുത്ത് വില്‍പ്പന നടത്തുന്നുവെന്നും ആരോപിച്ചാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. പ്രദേശത്ത് വന്‍തോതില്‍ ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമത്തില്‍ വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. വന്‍ പോലിസ് സംഘമെത്തിയാണ് 44 ഏക്കറോളം ഭൂമിയിലെ കടുക്, ഗോതമ്പ് വിളകള്‍ നശിപ്പിക്കുകയും 12ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്തത്. ബീഫ് വില്‍പ്പന ആരോപിച്ച്

In #Rajasthan's #Alwar, wheat and mustard corps growing at 70 Bigha land were destroyed after the allegations of cow slaughter were levelled in #RundhGidawada village. 12 houses were also bulldozed and 30 people were arrested over the same allegations.

Electricity connections… pic.twitter.com/nj7HFfqbar

ദൈനിക് ഭാസ്‌കര്‍ എന്ന സംഘപരിവാര അനുകൂല പത്രത്തിലെ മാധ്യമപ്രവര്‍ത്തകരായ രാജ്കുമാര്‍ ജെയിനും രാധേഷ്യാമും നല്‍കിയ റിപോര്‍ട്ടിന്റെ മറപിടിച്ചാണ് ഇടിച്ചുനിരത്തിയത്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജയ്പൂര്‍ റേഞ്ച് ഐജി ഉമേഷ് ചന്ദ്ര ദത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. പ്രതിമാസം ഏകദേശം 600 പശുക്കളെള്‍ ബീഫ് മണ്ടിയില്‍ കശാപ്പ് ചെയ്യുന്നുവെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ 50ഓളം ഗ്രാമങ്ങളിലും 300 ഓളം കടകളിലും

ഹോം ഡെലിവറിയായി വില്‍പ്പന നടത്തുന്നുണ്ടെന്നുമാണ് ആരോപണം. ദിനംപ്രതി 20 പശുക്കളെ അറുക്കുന്നുണ്ടെന്ന് നിഗമനത്തിലെത്തിയതായാണ് പോലിസ് പറയുന്നത്. പരിശോധനയ്‌ക്കെത്തിയപ്പോള്‍ കന്നുകാലി കടത്തുകാരെന്ന് സംശയിക്കുന്നവര്‍ ഓടിപ്പോയെന്നും വാഹനങ്ങളും കശാപ്പ് ചെയ്ത പശുക്കളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തെന്നും പോലിസ് പറയുന്നു. സംഭവത്തില്‍ പശുക്കശാപ്പിന് ഒത്താശ ചെയ്‌തെന്ന് ആരോപിച്ച് പോലിസുകാര്‍ക്കെതിരേ കൂട്ടത്തോടെ നടപടിയെടുക്കുകയും ചെയ്തു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ദിനേശ് മീണ, ഹെഡ് കോണ്‍സ്റ്റബിള്‍ രഘുവീര്‍, എഎസ്‌ഐ ഗ്യാന്‍ ചന്ദ്, ബീറ്റ് കോണ്‍സ്റ്റബിള്‍മാരായ സ്വാം പ്രകാശ്, രവികാന്ത് എന്നിവരുള്‍പ്പെടെ ബാസ് പോലിസ് സ്‌റ്റേഷനിലെ 38 ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. പശു ഇറച്ചി, എല്ലുകള്‍, തോല്‍ എന്നിവയുടെ വില്‍പനയില്‍ നിന്ന് പ്രതിമാസം 4 ലക്ഷം രൂപ വരെ അനധികൃത കച്ചവടത്തിലൂടെ സമ്പാദിക്കുന്നുണ്ടെന്നാണ് ആരോപണം. ഗോവധവുമായി ബന്ധപ്പെടുത്തി 25 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ബീഫ് മാര്‍ക്കറ്റില്‍ നിന്ന് കണ്ടെത്തിയ ഒരു ഡസന്‍ മോട്ടോര്‍ സൈക്കിളുകളും ഒരു പിക്കപ്പ് ജീപ്പും പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ബീഫ് മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയെന്നും അത് ഒഴിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് പോലിസ് പറയുന്നത്. അനധികൃത കൈയേറ്റങ്ങളാണ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയതെന്നും ഇതില്‍ കടുക്, ഗോതമ്പ് വിളകള്‍ നശിപ്പിച്ചതായും ഭിവാഡി എസ്പി അനില്‍ ബെനിബാല്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ജയ്പൂര്‍ റേഞ്ച് ഐജി സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഗ്രാമത്തിലെ പുരുഷന്മാര്‍ പലായനം ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമാണ് ഗ്രാമത്തില്‍ അവശേഷിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥലത്താണ് ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചുനിരത്തിയത്.

Next Story

RELATED STORIES

Share it