- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; ബംഗളൂരുവില്‍ 12 പേര്‍ അറസ്റ്റില്‍

ബംഗളൂരു: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ ബംഗളൂരുവില്‍ 12 പേര്‍ അറസ്റ്റിലായി. ബംഗ്ലാദേശില്‍നിന്നുള്ള 22കാരിയായ യുവതിയാണ് ക്രൂരതയ്ക്കിരയായത്. കേസിലെ പ്രതികളില്‍ 11 പേര്‍ ബംഗ്ലാദേശ് പൗരന്‍മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ആക്രമണം നടന്നത്. യുവതിയെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റുന്നതും കാണാം.
An update on the Bangladeshi woman abuse case:
— Kamal Pant, IPS (@CPBlr) July 8, 2021
Twelve accused are arrested, out of which 11 accused persons & the victim are Bangladeshi nationals. The investigation is complete and a detailed & systemic 1019 page charge sheet has been submitted to the Hon'ble Court.. (1/3)
അഞ്ച് ആഴ്ചയ്ക്കുള്ളില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയതായി ബംഗളൂരു പോലിസ് കമ്മീഷണര്‍ കമല്‍ പന്ത് ട്വീറ്റ് ചെയ്തു. കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പന്ത് ട്വീറ്റ് ചെയ്തു. അന്വേഷണ സംഘത്തെ അഭിനന്ദിച്ച അദ്ദേഹം ടീമിന് ഒരുലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായും വ്യക്തമാക്കി. കൂട്ടബലാല്‍സംഗത്തിനിരയായ യുവതിയെ മൂന്നുവര്‍ഷം മുമ്പ് ബംഗ്ലാദേശില്‍നിന്ന് മനുഷ്യക്കടത്ത് സംഘം കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അസം, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശൃംഖലയാണിത്. തുടര്‍ന്ന് സംഘം യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികല്‍ യുവതിയെ പീഡിപ്പിക്കുകയും കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. ഇതുവരെ പുറത്തുവന്ന വിവരമനുസരിച്ചയുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബലാത്സംഗം, ആക്രമണം, മറ്റ് വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















