ഓണോഘോഷത്തിന് പോവുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ 11 വയസ്സുള്ള പെണ്‍കുട്ടി മരണപ്പെട്ടു
BY BSR31 Aug 2023 5:33 AM GMT
X
BSR31 Aug 2023 5:33 AM GMT
കണ്ണൂര്‍: ഉത്രാട ദിനത്തില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ 11 വയസ്സുള്ള പെണ്‍കുട്ടി മരണപ്പെട്ടു. ശ്രീകണ്ഠാപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി-ലിഷ ദമ്പതികളുടെ മകള്‍ ദൃശ്യാ ഹരിയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. വീടിനു സമീപത്തെ ക്ലബ്ബിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി വീടിന് മുന്നില്‍ നിന്നു റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദൃശ്യാ ഹരി.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT