- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലിബിയയില്‍ മിന്നല്‍പ്രളയം; 2300ലേറെ മരണം, 10000 പേരെ കാണാതായെന്ന് റെഡ് ക്രോസ്
തുര്‍ക്കി, ബള്‍ഗേറിയ, ഗ്രീസ് എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയനില്‍ വീശിയടിച്ചതിനെ തുടര്‍ന്നാണ് ലിബിയയില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായത്.

ട്രിപ്പോളി: ഉത്തര ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ടായിരത്തിലേറെ പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കൊല്ലപ്പെട്ട ആയിരത്തിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, 10000ത്തിലേറെ പേരെ കാണാതായതായി റെഡ്‌ക്രോസ് അറിയിച്ചു. തുര്‍ക്കി, ബള്‍ഗേറിയ, ഗ്രീസ് എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച ഡാനിയല്‍ കൊടുങ്കാറ്റ് മെഡിറ്ററേനിയനില്‍ വീശിയടിച്ചതിനെ തുടര്‍ന്നാണ് ലിബിയയില്‍ വന്‍ വെള്ളപ്പൊക്കമുണ്ടായത്. മരണസംഖ്യ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി ടാമര്‍ റമദാന്‍ പറഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിലും നീക്കം ചെയ്യാതെ മൃതശരീരങ്ങള്‍ കിടക്കുകയാണെന്ന് പ്രദേശം സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തിയ വ്യോമയാനമന്ത്രിയും എമര്‍ജന്‍സി കമ്മിറ്റി അംഗവുമായ ഹിഷേം സ്‌കിയൗട്ട് പറഞ്ഞു. നഗരത്തിന്റെ 25 ശതമാനത്തോളം ഭാഗം അപ്രത്യക്ഷമായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഡെര്‍ണയിലെ അണക്കെട്ടുകള്‍ തകര്‍ന്നതാണ് പ്രളയദുരന്തത്തിന് ഇടയാക്കിയതെന്ന് കിഴക്കന്‍ ലിബിയയുടെ ഭരണം നിയന്ത്രിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മി(എല്‍എന്‍എ)യുടെ വക്താവ് അഹമദ് മിസ്മറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമീപപ്രദേശങ്ങളേയും പ്രദേശവാസികളേയും പ്രളയം കടലിലേക്ക് ഒഴുക്കിയതായി മിസ്മറി കൂട്ടിച്ചേര്‍ത്തു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഒലിച്ചുപോയ റോഡുകളും തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം. കാറുകള്‍ ആളില്ലാതെയും ആളുകള്‍ മുകളില്‍ കയറിയിരുന്നും ഒഴുകിപ്പോവുന്ന ഭയാനകദൃശ്യങ്ങളും കാണുന്നുണ്ട്. പത്തടിയോളം ജലനിരപ്പുയര്‍ന്നതായാണ് റിപോര്‍ട്ട്. പ്രളയം രാത്രിയിലായതിനാലാണ് മരണസംഖ്യ ഉയര്‍ന്നത്. ഉറക്കത്തിലായിരുന്ന ആളുകള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചില്ല. ലിബിയയുടെ കിഴക്കന്‍ മേഖലയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ലിബിയയിലെ നാല് പ്രധാന എണ്ണഖനികള്‍ ശനിയാഴ്ച വൈകീട്ടോടെ അടച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
RELATED STORIES
ഇസ്രായേലിന് നേരെ ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത്...
24 May 2025 9:56 AM GMTലോക ചരിത്രത്തിലെ ഏറ്റവും 'വലിയ വ്യോമാക്രമണം' സോമാലിയയില്‍...
24 May 2025 8:04 AM GMTഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുറ്റത്തൊരു കപ്പല്‍; അവിടെ...
24 May 2025 7:35 AM GMTഫ്രാന്‍സും യുകെയും കാനഡയും ഹമാസിന്റെ പക്ഷം പിടിക്കുകയാണെന്ന് നെതന്യാഹു
24 May 2025 3:20 AM GMTഹാര്‍വാഡിലെ വിദേശി വിദ്യാര്‍ഥികളുടെ വിലക്ക് സ്റ്റേ ചെയ്ത് കോടതി
24 May 2025 1:12 AM GMTഇസ്രായേലി അതിക്രമങ്ങള്‍ക്കിടയിലും മസ്ജിദുല്‍ അഖ്സയിലെത്തി...
23 May 2025 4:48 PM GMT