Sub Lead

കോട്ടയത്തെ റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്സില്‍ വന്‍ കവര്‍ച്ച; 100 പവന്‍ സ്വര്‍ണം നഷ്ടമായി

കോട്ടയത്തെ റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്സില്‍ വന്‍ കവര്‍ച്ച; 100 പവന്‍ സ്വര്‍ണം നഷ്ടമായി
X

കോട്ടയം: പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച. റബര്‍ ബോര്‍ഡിന്റെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. ആകെ 100 പവനോളം സ്വര്‍ണം ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടതായാണ് കരുതുന്നത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it