Sub Lead

മാതാവിനൊപ്പം കുളിക്കാന്‍ പോയി; 10 വയസുകാരി ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍

മാതാവിനൊപ്പം കുളിക്കാന്‍ പോയി; 10 വയസുകാരി ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍
X

കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഉമ്മയ്ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു 10 വയസുകാരി തന്‍ഹ. 12 വയസ്സുള്ള സഹോദരനും ഒപ്പമുണ്ടായിരുന്നു. 12 വയസ്സുകാരനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തന്‍ഹയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട് കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തില്‍പെട്ടത്.

മൂന്നാം ദിവസമാണ് ഒഴുക്കില്‍പ്പെട്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ അകലെ തന്‍ഹയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂബാ സംഘം പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.




Next Story

RELATED STORIES

Share it