കേരളത്തിന് സഹായവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി

കേരളത്തിന് സഹായവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി

തിരുവനന്തപുരം: മഴക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിനു സഹായഹസ്തവുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ.

മഴക്കെടുതിയില്‍ പെട്ടുഴറുന്ന കേരളത്തിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇലിസ് സന്ദേശം അയച്ചത്. മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ സഹായ വിവരം അറിയിച്ചത്. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്ന് ആശംസിച്ച ഇലിസ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സമാനതകല്‍ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെ സഹായത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌സ്ബുക്കില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top