Big stories

കൊയിലാണ്ടിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു

കൊയിലാണ്ടിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു
X

കൊയിലാണ്ടി: ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു. കൊല്ലം പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ നിന്നാണ് മൂന്ന് സ്റ്റീല്‍ ബോബുകളും ഒരു വടിവാളും കണ്ടെത്തിയത്. അടുത്തുള്ള വീട്ടുകാരാണ് ആദ്യം ആയുധങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലിസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അന്വേഷണം ആരംഭിച്ചു.

മൂന്നുവര്‍ഷം മുമ്പ് നിരവധി ആയുധങ്ങള്‍ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് സംഘം ഒളിപ്പിച്ചുവച്ചതാണ് ഇവയെന്നാണ് പോലിസ് സംശയിക്കുന്നത്. ബോംബും വടിവാളും കണ്ടെടുത്ത സ്ഥലം ആര്‍എസ്എസിന്റെ സ്വാധീനമേഖലയാണ്. നാട്ടില്‍ യാതൊരു പ്രശ്‌നങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത ഈ സമയത്ത് ആയുധങ്ങള്‍ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ ആയുധങ്ങള്‍ പ്രദേശത്തുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it