Sub Lead

'ഗ്യാന്‍ വാപി മസ്ജിദിൽ സീല്‍ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം'; ഹരജി ഇന്ന് സുപ്രിം കോടതിയില്‍

ഗ്യാന്‍ വാപി മസ്ജിദിൽ സീല്‍ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം; ഹരജി ഇന്ന് സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിൽ സീല്‍ ചെയ്ത വുദുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെതായി അവകാശവാദം ഉന്നയിച്ച വുദുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സീല്‍ചെയ്തത്. വുദുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ സര്‍വേ നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വീണ്ടും സര്‍വേ നടത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it