പൊന്നമ്പലമേട്ടില്‍ കയറി പൂജ നടത്തിയ സംഭവം: വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ കൂടി പിടിയില്‍
BY BSR26 May 2023 2:06 PM GMT

X
BSR26 May 2023 2:06 PM GMT
പത്തനംതിട്ട: മകരവിളക്ക് തെളിക്കുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് സുരേഷിനെയാണ് വനംവകുപ്പ് പിടികൂടിയത്. പൂജാരി നാരായണന്‍ സ്വാമിയെ ഗവിയിലെത്തിച്ചത് ഇയാളാണെന്നാണ് പറയുന്നത്. പൂജ നടക്കുമ്പോഴും പൊന്നമ്പലമേട്ടില്‍ ഇയാളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ കൊച്ചുപമ്പ വനം വികസന കോര്‍പറേഷന്‍ കോളനിയിലെ ഈശ്വരന്‍ എന്നയാള്‍ മൂഴിയാര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍, കേസിലെ പ്രധാന പ്രതി നാരായണന്‍ സ്വാമി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ പത്തനംതിട്ട കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി നാളെ പരിഗണിക്കും.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT