Sub Lead

കാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍

ഒരാളെ കസ്റ്റഡിയിലെടുത്തതായും തോക്ക് കണ്ടെടുത്തതായും പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
X

കാന്‍ബറ: ആസ്‌ത്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയിലെ വിമാനത്താവളം ഒഴിപ്പിച്ചു. പ്രധാന ടെര്‍മിനല്‍ കെട്ടിടത്തില്‍ വെടിയൊച്ച കേട്ടതിനു പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തതായി പോലിസ് ഞായറാഴ്ച പറഞ്ഞു.

ഒരാളെ കസ്റ്റഡിയിലെടുത്തതായും തോക്ക് കണ്ടെടുത്തതായും പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആള്‍ മാത്രമാണ് സംഭവത്തിന് ഉത്തരവാദിയെന്നും പോലിസ് പറഞ്ഞു.

മുന്‍കരുതലിന്റെ ഭാഗമായി കാന്‍ബെറ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒഴിപ്പിച്ചതായും വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രസ്താവനയില്‍ പറയുന്നു.








Next Story

RELATED STORIES

Share it