- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിക്കുന്ന യുക്രെയ്ന്‍ യുവാവ്; കൈയടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

കീവ്: അധിനിവേശം ശക്തമാക്കി കീവിനെ ലക്ഷ്യമാക്കിയുള്ള റഷ്യന്‍ സൈനിക വാഹനവ്യൂഹത്തിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന യുക്രേനിയന്‍ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. റഷ്യന്‍ സൈന്യം യുക്രേനിയന്‍ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുകയും കനത്ത പോരാട്ടം നടക്കുകയാണെന്നുമാണ് റിപോര്‍ട്ടുകള്‍. പലയിടത്തുനിന്നുമായാണ് കീവിലേക്ക് റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ സ്ഥലങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി. അതിനിടയിലാണ് ആയുധവുമായി റഷ്യന്‍ പട്ടാളത്തിന്റെ ടാങ്കറുകള്‍ കീവിലേക്ക് കടക്കുമ്പോള്‍ തടഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന യുവാവിനെ വീഡിയോ പുറത്തുവരുന്നത്.
✊🏻Українець кидається під ворожу техніку, щоб окупанти не проїхали pic.twitter.com/cZ29kknqhB
— НВ (@tweetsNV) February 25, 2022
മുന്നിലേക്ക് ചാടി കൈ ഉയര്‍ത്തി വാഹനം തടയാന്‍ യുവാവ് ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷേ, വാഹനം യുവാവിനെ വെട്ടിച്ച് കടന്നുപോവുന്നു. ഇതൊന്നും വകവയ്ക്കാതെ പിന്നാലെയുള്ള വാഹനനിരയും കടന്നുപോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുക്രെയ്ന്‍ യുവാവിന്റെ ധീരതയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴില്‍ നിരവധി കമന്റുകളാണ് വരുന്നത്. ഇത് അവിശ്വസനീയമായ നിമിഷമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
റഷ്യയ്‌ക്കെതിരേ ഉക്രെയ്ന്‍ പൗരന്‍മാര്‍ യുദ്ധത്തിന് തയ്യാറാവണമെന്ന് പ്രസിഡന്റ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. യുദ്ധം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് ഉക്രെയ്ന്‍ ആയുധവും വിതരണം ചെയ്തിരുന്നു. തെരുവില്‍ യുദ്ധത്തിന് ഉക്രെയ്ന്‍ പൗരന്‍മാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം മൂന്നാം ദിനവും തുടരുകയാണ്. തലസ്ഥാന നഗരമായ കീവിലെ സമീപം സ്‌ഫോടന പരമ്പര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒഡേസയിലെ പലയിടങ്ങളിലും സ്‌ഫോടനമുണ്ടായി. വ്യോമാക്രമണമുണ്ടായേക്കാമെന്ന് യുക്രെയ്ന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















