Sub Lead

ഗസയില്‍ ഓരോ മണിക്കൂറിലും മൂന്നുകുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നു

ഗസയില്‍ ഓരോ മണിക്കൂറിലും മൂന്നുകുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നു
X

ഗസ: ബൈത്തുല്‍ മുഖദ്ദിസില്‍ റമദാനില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതി എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗസയില്‍ മാത്രം ഓരോ മണിക്കൂറിലും ഏകദേശം മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതായി സേവ് ദി ചില്‍ഡ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍ ഗസയില്‍ 58 കുട്ടികളും തെക്കന്‍ ഇസ്രായേലില്‍ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഗസയില്‍ 366 കുട്ടികളടക്കം ആയിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കുന്നതിന് മുമ്പ് എത്ര കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമെന്നും വീടുകളില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കുട്ടികള്‍ക്ക് എവിടെയാണ് ഓടാന്‍ കഴിയുകയെന്നും സേവ് ദി ചില്‍ഡ്രന്‍സ് ഫലസ്തീന്‍ ഡയറക്ടര്‍ ജേസണ്‍ ലീ പറഞ്ഞു. ഗസയിലെ കുടുംബങ്ങളും ഞങ്ങളുടെ ജീവനക്കാരും പറയുന്നത് അവരെല്ലാം അപകടത്തിലാണെന്നാണ്.

അഭയം തേടാന്‍ ഒരിടവുമില്ലാതെ നരകത്തിലാണ് കഴിയുന്നതെന്നും ഇത്തരം കാഴ്ചകള്‍ക്ക് അവസാനമില്ലെന്നാണ് തോന്നുന്നതെന്നും ലീ പറഞ്ഞു.

കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ ഗ്രാഫിക്‌സ് രൂപത്തില്‍ ലഭിക്കാന്‍

https://interactive.aljazeera.com/aje/2021/palestine-know-their-names/index.html ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട്: അല്‍ജസീറ

Next Story

RELATED STORIES

Share it