Sub Lead

ഇറാഖില്‍ യുഎസ് നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നുവീണു

മൗസിലിലെ തല്‍ അല്‍ഷീര്‍ ഗ്രാമത്തിനു മുകളിലൂടെ സഞ്ചരിക്കവെയാണ് വിമാനം തകര്‍ന്നുവീണതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഇറാഖില്‍ യുഎസ് നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നുവീണു
X

ബഗ്ദാദ്: ഇറാഖിലെ വടക്കന്‍ നിനെവേ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ (ആളില്ലാ വിമാനം) തകര്‍ന്നുവീണതായി ഇറാഖിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മൗസിലിലെ തല്‍ അല്‍ഷീര്‍ ഗ്രാമത്തിനു മുകളിലൂടെ സഞ്ചരിക്കവെയാണ് വിമാനം തകര്‍ന്നുവീണതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഒരു സാങ്കേതിക തകരാറാണ് ഡ്രോണ്‍ തകര്‍ന്നു വീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇറാഖ് അധികൃതരോ യുഎസ് സൈനിക മേധാവിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ 2,500 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 3000ത്തോളം സൈനികര്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇറാഖിലുണ്ട്.

Next Story

RELATED STORIES

Share it