Sub Lead

വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 31 നാണ് വിഎസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു
X

തിരുവനന്തപുരം: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് വൈകീട്ടാണ് വി എസിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 31 നാണ് വിഎസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ ശക്തമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്കും മാറ്റിയിരുന്നു. വീട്ടില്‍ വിശ്രമം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.സോഡിയത്തിന്റെ അളവ് കുറയുന്നതും ഉദര സംബന്ധമായ അസുഖങ്ങളുമാണ് വി എസിനെ അലട്ടുന്നത്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി മാറി നില്‍ക്കുന്ന വി എസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്ത് പോകാറില്ല. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിലാണ് ആ സ്ഥാനം ഒഴിഞ്ഞത്.



Next Story

RELATED STORIES

Share it