Sub Lead

'ചൈന-പാക് സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഒരു ഗള്‍ഫ് രാജ്യം ഇമ്രാന്‍ ഖാന് പണം നല്‍കി'; ആരോപണവുമായി പിഡിഎം നേതാവ്

വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ നിന്നുള്ള ആദിവാസി മൂപ്പന്മാരുടെ ജിര്‍ഗയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്യത്തിന്റെ പുതിയ സാമ്പത്തിക സ്തംഭങ്ങളെ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് (പിടിഐ) തകര്‍ത്തതായി ജംഇയത്തുല്‍ ഉലമാ എ ഇസ്‌ലാം (ഫസല്‍) മേധാവി കൂടിയായ മൗലാന ഫസ്‌ലുര്‍ റഹ്മാന്‍ ആരോപിച്ചു.

ചൈന-പാക് സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഒരു ഗള്‍ഫ് രാജ്യം ഇമ്രാന്‍ ഖാന് പണം നല്‍കി; ആരോപണവുമായി പിഡിഎം നേതാവ്
X

ഇസ്‌ലാമാബാദ്: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി പാളം തെറ്റിക്കാനും ഗ്വാദര്‍ തുറമുഖം ഇല്ലാതാക്കാനും ഒരു ഗള്‍ഫ് രാജ്യം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പണം നല്‍കിയതായി പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) പ്രസിഡന്റ് മൗലാന ഫസ്‌ലുര്‍ റഹ്മാന്‍.

വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ നിന്നുള്ള ആദിവാസി മൂപ്പന്മാരുടെ ജിര്‍ഗയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്യത്തിന്റെ പുതിയ സാമ്പത്തിക സ്തംഭങ്ങളെ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് (പിടിഐ) തകര്‍ത്തതായി ജംഇയത്തുല്‍ ഉലമാ എ ഇസ്‌ലാം (ഫസല്‍) മേധാവി കൂടിയായ മൗലാന ഫസ്‌ലുര്‍ റഹ്മാന്‍ ആരോപിച്ചു.

ചൈനയുടെ നിക്ഷേപം അത്തരത്തിലുള്ള ഒരു സ്തംഭമായിരുന്നു. സിപിഇസി ഒരു റോഡ് മാത്രമല്ല, ഒരു സമ്പൂര്‍ണ്ണ സാമ്പത്തിക പാക്കേജാണെന്നും അദ്ദേഹം പറഞ്ഞു.

'ഏഷ്യയിലെ രണ്ടാമത്തെ വലിയ ആഴക്കടല്‍ തുറമുഖമാണ് ഗ്വാദര്‍. ചില രാജ്യങ്ങള്‍ ഗ്വാദറില്‍ നിന്ന് ഭീഷണി നേരിടുന്നു. വ്യാപാരത്തിന് ഏറ്റവും ഉപകാരപ്രദമായ തുറമുഖമായിരിക്കും ഇത്. പദ്ധതിക്ക് ഗുരുതരമായ നാശനഷ്ടങ്ങളാണ് പിടിഐ വരുത്തിയത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലേഖനം പിടിഐയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതായി ഫാസല്‍ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അബ്രരാജ് ഗ്രൂപ്പിന് നല്‍കിയ പണത്തില്‍ ഒരു ഗള്‍ഫ് രാജ്യത്തില്‍ നിന്നുള്ള വലിയൊരു തുകയും ഉള്‍പ്പെടുന്നു, ഇത് ഗ്വാദര്‍ തുറമുഖ പദ്ധതി മുക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു- അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it