നാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; പിന്നാലെ അമ്മയുടെ ആത്മഹത്യാശ്രമം
ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു.
ബെംഗളൂരു: കെട്ടിടസമുച്ചയത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് യുവതി നാലുവയസുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു.
കുഞ്ഞിനെ താഴേക്കിട്ടതിന് പിന്നാലെ ബാല്‍ക്കണിയിലെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വലിച്ച് താഴെയിറക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരപരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലിസ് പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയ്ക്ക് സംസാര-കേള്‍വി വൈകല്യമുണ്ടായിരുന്നു. മകള്‍ മൂകയും ബധിരയുമായതില്‍ യുവതി ഏറെ ദുഃഖിതയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി ദന്തരോഗവിദഗ്ധയും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. യുവതിയുടെ മാനസികനിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ഗൗഡ പറഞ്ഞു.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMT