Sub Lead

റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം; ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ച് മോദി

എപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെ റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമാണ് മോദിയെ ചൊടിപ്പിച്ചത്.

റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം; ചാനല്‍ അവതാരകയോട് പൊട്ടിത്തെറിച്ച് മോദി
X

ന്യൂഡല്‍ഹി: ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെ റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യമാണ് മോദിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തിനോട് മോദി ക്ഷുഭിതനാവുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ പുറത്തുവിട്ടത്.

നിങ്ങള്‍ ചെയ്ത കര്‍മത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് അടിക്കുറിപ്പോടെയാണ് രാഹുല്‍ ഇത് പങ്കുവച്ചത്. റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ എന്ന ചോദ്യത്തിനു പിന്നാലെയാണ് മോദി രോഷാകുലനാവുന്നത്.നിങ്ങള്‍ക്ക് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലേ എന്നായിരുന്നു ചോദ്യത്തിനു പിന്നാലെ മോദി ക്ഷുഭിതനായി തിരിച്ചു ചോദിച്ചത്.

എബിപി ന്യൂസിന് സുപ്രിം കോടതിയെപ്പോലും വിശ്വാസമില്ലെങ്കില്‍ അതിനേക്കാളും വലിയ നിര്‍ഭാഗ്യമില്ല. നിങ്ങള്‍ സിഎജിയെ വിശ്വസിക്കുന്നില്ലേ? ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ? എന്നായിരുന്നു രോഷാകുലനായി മോദി പ്രതികരിച്ചത്. താനുമായി അഭിമുഖം നടത്തുന്നതില്‍ ചാനലിന് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്.

നിങ്ങള്‍ക്ക് ഓടാം. പക്ഷേ ഒളിക്കാനാവില്ല നിങ്ങള്‍ ചെയ്ത കര്‍മം നിങ്ങളെ പിന്തുടരുമെന്നും രാഹുല്‍ വീഡിയോ പങ്കുവച്ച് പറയുന്നു. നിങ്ങളില്‍ നിന്ന് തന്നെ ഈ രാജ്യം സത്യമറിയും. സത്യത്തിന്റെ ശക്തി വലുതാണ്. അഴിമതിയുടെ കാര്യത്തില്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.




Next Story

RELATED STORIES

Share it