- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഗാലാന്‍ഡ് വെടിവയ്പ്പ്: സൈന്യത്തിനെതിരെ വിമര്‍ശനവുമായി നാഗാലാന്‍ഡിലെ ബിജെപി നേതാവ്
കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നാഗാലാന്‍ഡജിലെ ബിജെപി നേതാവ്. പ്രകോപനവുമില്ലാതെ സൈന്യം തനിക്കും സുഹൃത്തിനും നേരെ വെടിയുതിര്‍ത്തെന്ന് ബിജെപി മോണ്‍ ജില്ലാ പ്രസിഡന്റ് ന്യാവാങ് കോന്യാക് ആരോപിച്ചു. വെടിവയ്പ്പില്‍ തന്റെ അടുത്ത സുഹൃത്ത്് കൊല്ലപ്പെടുകയും ചെയ്തുവെന്ന് കോന്യാക് പറഞ്ഞു. ഇന്നലെ വൈകീട്ട് മോണില്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കല്‍ക്കരി ഖനിയില്‍നിന്ന് ജോലി കഴിഞ്ഞു മടങ്ങുന്ന ആറുതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് തനിക്കെതിരെയും സൈന്യം വെടിവച്ചതെന്ന് ന്യാവാങ് കോന്യാക് ആരോപിച്ചു. കാറില്‍ പാര്‍ട്ടി പതാക കണ്ടിട്ടും സൈന്യം വെടിവയ്ക്കുകയായിരുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.ഗ്രാമീണരുടെ കൊലപാതകത്തില്‍ അക്രമാസക്തരായ പ്രദേശവാസികള്‍ നാഗാലാന്‍ഡ് മോണ്‍ നഗരത്തിലെ അസം റൈഫിള്‍സ് ക്യാംപിന് നേരേ ആക്രമണം നടത്തിയിരുന്നു. ക്യാംപിന് തീയിടുകയും ചെയ്തു.
അസം റൈഫിള്‍സ് ക്യാംപില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അസം റൈഫിള്‍സ് ക്യാംപില്‍നിന്ന് വെടിയുണ്ടകളുടെ ശബ്ദത്തോടൊപ്പമാണ് പുകയും ഉയരുന്നത്. ആളപായമോ മരണമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യത്തിന്റെ വെടിവയ്പ്പില്‍ രോഷാകുലരായ നാട്ടുകാര്‍ അസം റൈഫിള്‍സ് ക്യാംപ് ആക്രമിച്ചപ്പോള്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് തനിക്ക് നേരെ വെടിവച്ചതെന്നാണ് ബിജെപി നേതാവ് പറയുന്നു. സൈനിക നടപടിയെ ബിജെപി നാഗാലാന്‍ഡ് ഘടകം അപലപിച്ചിട്ടുണ്ട്. നിരായുധരായ നാട്ടുകാരാണ് സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്ന് നാഗാലാന്‍ഡ് ഗോത്ര വകുപ്പ് മന്ത്രി കൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെംജന്‍ ഇംന അലോങ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി പോലിസ് അറിയിച്ചു. മോണ്‍ ജില്ലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് കൊഹിമയിലെ ഹോണ്‍ ബില്‍ ഫെസ്റ്റിവലും നിര്‍ത്തിവച്ചു. ക്രമസമാധാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ താല്‍ക്കാലികമായി റദ്ദാക്കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അഹീെ ഞലമറ നാഗാലാന്‍ഡ് വെടിവയ്പ്പ്: അന്വേഷണത്തിന് അഞ്ചംഗ സംഘം നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സായുധരെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ആളുമാറി വെടിവച്ചതാണെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഗ്രാമവാസികള്‍ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാസേനയെ വളയുകയും ഇവരുടെ വാഹനം കത്തിക്കുകയും ചെയ്തിരുന്നു.
RELATED STORIES
കെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്ക്കാരില് പ്രതീക്ഷയര്പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര് ഗവ. ഐടിഐയില് എസ്എഫ്ഐ-കെഎസ്യു സംഘര്ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില് ഇസ്രായേല് കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള് താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള് തരാത്തതില് പരാതി ഇല്ല: ചാണ്ടി ഉമ്മന്...
11 Dec 2024 8:15 AM GMT