Sub Lead

'ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ചുള്ള മുസ്‌ലിം വേട്ട': ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്ന് അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍

ഭരണകൂടത്തെ തിരുത്താനും വിയോജിക്കാനും വിമര്‍ശിക്കാനും ഒരു പൗരന് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ പരസ്യമായി നിഷേധിക്കാനും സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ നിര്‍ദ്ദയം വേട്ടയാടി ഭരണകൂട വിരുദ്ധ ശബ്ദങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാടും നഗരവും ഉറങ്ങിക്കിടക്കുമ്പോള്‍ സിആര്‍പിഫ് ഭടന്മാരും പോലിസ് സന്നാഹങ്ങളും ഉള്‍പ്പെടെ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് നടത്തുന്ന റെയ്ഡിന്റെ ലക്ഷ്യം ഭീതി വിതക്കല്‍ മാത്രമാണ്.

ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ചുള്ള മുസ്‌ലിം വേട്ട: ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്ന് അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍
X

തിരുവനന്തപുരം: ഇന്ത്യാ രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന നവ സാമൂഹിക മുന്നേറ്റ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവരുടെ വീടുകളിലും ഓഫിസുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, ഇ.ഡി സംയുക്തമായി നടത്തുന്ന റെയ്ഡ് നാടകങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പകപോക്കല്‍ രാഷ്ട്രീയമാണെന്നും ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരേ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.

ഭരണകൂടത്തെ തിരുത്താനും വിയോജിക്കാനും വിമര്‍ശിക്കാനും ഒരു പൗരന് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ പരസ്യമായി നിഷേധിക്കാനും സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ നിര്‍ദ്ദയം വേട്ടയാടി ഭരണകൂട വിരുദ്ധ ശബ്ദങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാടും നഗരവും ഉറങ്ങിക്കിടക്കുമ്പോള്‍ സിആര്‍പിഫ് ഭടന്മാരും പോലിസ് സന്നാഹങ്ങളും ഉള്‍പ്പെടെ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് നടത്തുന്ന റെയ്ഡിന്റെ ലക്ഷ്യം ഭീതി വിതക്കല്‍ മാത്രമാണ്.

സംഘപരിവാരം അധികാരമേറ്റത് മുതല്‍ പ്രതിപക്ഷ ശബ്ദങ്ങളെ പൂര്‍ണമായും തുടച്ചു മാറ്റുവാനും എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ വേട്ടയാടുവാനും കേന്ദ്ര ഏജന്‍സികളെ ചട്ടുകമായി ഉപയോഗിച്ച് വരുകയാണ്. നീതിക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ അനേകം നിരപരാധികള്‍ ഇപ്പോഴും അഴികള്‍ക്കുള്ളിലാണ്. ഈ പ്രതികാര നടപടികള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രമായി ചുരുങ്ങുമെന്ന് ധരിക്കരുത്. ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ അജണ്ടകള്‍ക്ക് വഴങ്ങിക്കൊടുക്കാത്തവരെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ അവര്‍ തേടിയെത്തും. ഐക്യബോധത്തോടു കൂടിയുള്ള പ്രതിഷേധങ്ങളും മുന്നേറ്റങ്ങളും മാത്രമാണ് നീതിഭദ്രമായ ഭാവി ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഒരേയൊരു പോംവഴി എന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന സമിതി വ്യക്തമാക്കി. അന്യായ റെയ്ഡില്‍ സമിതി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it