Sub Lead

ലോകായുക്തയുടെ നാവരിയാനുള്ള അമിതാവേശം അഴിമതിയ്ക്ക് കുടപിടിക്കാന്‍: ജോണ്‍സണ്‍ കണ്ടച്ചിറ

ലോകായുക്തയുടെ നാവരിയാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ജുഡീഷ്യറിയെ മറികടക്കാന്‍ എക്‌സിക്യൂട്ടീവിന് അധികാരം നല്‍കുന്ന ബില്‍ ഭരണഘടനാ വിരുദ്ധമാണ്.

ലോകായുക്തയുടെ നാവരിയാനുള്ള അമിതാവേശം അഴിമതിയ്ക്ക് കുടപിടിക്കാന്‍: ജോണ്‍സണ്‍ കണ്ടച്ചിറ
X
തിരുവനന്തപുരം: എന്തുവില കൊടുത്തും ലോകായുക്ത ഭേദഗതി ബില്‍ പാസ്സാക്കാനുള്ള സര്‍ക്കാരിന്റെ അമിതാവേശം അഴിമതിയ്ക്ക് കുടപിടിക്കാനാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ലോകായുക്തയുടെ നാവരിയാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ജുഡീഷ്യറിയെ മറികടക്കാന്‍ എക്‌സിക്യൂട്ടീവിന് അധികാരം നല്‍കുന്ന ബില്‍ ഭരണഘടനാ വിരുദ്ധമാണ്. ബില്ലിനെ ആദ്യം മുതല്‍ എതിര്‍ത്തുവന്ന ഭരണകക്ഷിയായ സിപിഐയുമായി എന്തുധാരണയാണുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടുമ്പോള്‍ കാനത്തിന് മുട്ടുവിറയ്ക്കുകയാണ്. ഭരണത്തിന്റെ തുടക്കം മുതല്‍ ഇത് പ്രകടമാണ്. ലോകായുക്തയെ അധികാരമില്ലാത്ത കേവലം നോക്കുകുത്തിയാക്കി മാറ്റാനുള്ള ശ്രമത്തിന് അഴിമതിവിരുദ്ധരെന്ന് വായ്ത്താരി പാടുന്നവര്‍ നടത്തുന്ന ശ്രമം അപഹാസ്യമാണ്. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഏതു നിയമവും പാസ്സാക്കിയെടുക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വ്യക്തമാക്കി.






Next Story

RELATED STORIES

Share it