Big stories

വോട്ടിന് പണമൊഴുക്ക്; വെല്ലൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

തമിഴ്‌നാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങിയത്. ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ പോളിങ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് റിപോര്‍ട്ട് തേടി.

വോട്ടിന് പണമൊഴുക്ക്; വെല്ലൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി
X

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കില്‍പ്പെടാത്ത വന്‍തുക മണ്ഡലത്തില്‍നിന്ന് ആദായനികുതി വകുപ്പ് റെയ്ഡുകളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. തമിഴ്‌നാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങിയത്. ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ പോളിങ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് റിപോര്‍ട്ട് തേടി.

തമിഴ്‌നാട്ടിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സത്യബ്രത സാഹൂവിന്റെ റിപോര്‍ട്ട് കണക്കിലെടുത്ത് നിയമവൃത്തങ്ങളോട് ഇനി എന്തുവേണമെന്ന കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. വലിയ രീതിയില്‍ പണമൊഴുക്കിയതായി വ്യക്തമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം ലഭിച്ചത്. ലോക്‌സഭാ തിതരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതില്‍ ഏതെങ്കിലുമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായ അധികാരമില്ല. കൃത്യമായ റിപോര്‍ട്ടുമായി രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ സമര്‍പ്പിക്കണം. വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നതില്‍ അന്തിമതീരുമാനം രാഷ്ട്രപതിയുടേതാണ്.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫിസില്‍ നിന്നുമായി കണക്കില്‍പ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈമുരുകന്റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ടുകെട്ടുകളാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചതാണെന്നാണ് ആരോപണം. വെല്ലൂര്‍ മണ്ഡലത്തില്‍ ആകെ 23 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it